നോയിഡ: ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇനി ഉത്തര്‍പ്രദേശിലെ നോയിഡയില്‍. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങാണ് നോയിഡയിൽ പ്രവർത്തനം ആരംഭിച്ചത്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയിനും ചേര്‍ന്ന് ഈ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.
4915 കോടി രൂപയാണ് കമ്പനിയുടെ നിർമാണ ചെലവ്. നിലവില്‍ 6.7 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസങ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത് 12 കോടിയിലധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സാംസങിന്റെ ഉത്പാദന ശേഷയുടെ പത്ത് ശതമാനം ഇന്ത്യയിലാണ്. പുതിയ പ്ലാന്റിലൂടെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 50 ശതമാനമായി ഉയര്‍ത്താന്‍ സാംസങ് ലക്ഷ്യമിടുന്നു.
Read also: വരാപ്പുഴ കേസിൽ സിബിഐ അന്വേഷണം; നിർണായക തീരുമാനവുമായി കോടതി
രാജ്യത്തിന് അകത്തും പുറത്തും ഫോണുകളുടെ വിപണനം വർധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. എണ്ണം കൂടിവരുന്ന ആവശ്യക്കാരെയെല്ലാം സംതൃപ്തരാക്കാനും ഇതുവഴി സാധിക്കുമെന്നും സാംസങ് പറഞ്ഞു. അതിനൊപ്പം 15000 പേർക്കാണ് കമ്പനി തൊഴിലവസരങ്ങൾ നൽകുന്നത്.
Post Your Comments