ദവോ സിറ്റി: വിവാദങ്ങളുടെ കളിത്തോഴനാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട്. കുറെയേറെ വിവാദങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് എന്നുള്ളത് പോലും ഓർക്കാതെയുള്ളതാണ് അദ്ദേഹത്തിന്റെ പല പരാമർശങ്ങളും. ഡ്യൂട്ടര്‍ട്ടിന്റെ ചില പ്രസ്താവനകളും പ്രവർത്തികളും ജനങ്ങൾക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ‘ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ഉടന്‍തന്നെ രാജിവെക്കാം’ എന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ദവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് ഡ്യൂട്ടര്‍ട്ട് സംസാരിച്ചത്. മനുഷ്യന് ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്നതിന്റെ സെല്‍ഫിയോ, മറ്റ് ചിത്രങ്ങളോ സഹിതം ആരെങ്കിലും ഒരാള്‍ തെളിവുനല്‍കിയാല്‍ ആ സമയം തന്നെ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് ഡ്യൂട്ടെർട്ട് വെല്ലുവിളിച്ചിരിക്കുന്നത്.
കുറച്ചുനാളുകള്‍ക്ക് മുൻപ് ദൈവത്തെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച് വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് ദൈവമുണ്ടെന്നതിന് തെളിവ് ചോദിച്ച് ഡ്യൂട്ടര്‍റ്റെ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
Post Your Comments