KeralaLatest News

യു.ഡി.എഫ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍.എസ്.പി

തിരുവനന്തപുരം: യുഡിഎഫിൽ തുടരണോ വേണ്ടയോ എന്നതിൽ നിലപാട് വ്യക്തമാക്കി ആര്‍.എസ്.പി. ആര്‍.എസ്.പി യുഡിഎഫ് വിടേണ്ട യാതൊരു രാഷ്ട്രീയസാഹചര്യവുമില്ലെന്നു സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതരമുന്നണിയുടെ പ്രസക്തി വർധിച്ചു. ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ: ആര്‍എസ്പി ഇടതു മുന്നണിയിലേക്കോ?

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കോടിയേരിയുടെ പ്രതികരണങ്ങൾ സദുദ്ദേശപരമല്ല. യുഡിഎഫ് വിട്ടുപോയ എം.പി. വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ ഇടതുമുന്നണിക്കു പുറത്തുനിൽക്കുമ്പോഴാണു കോടിയേരി ആർഎസ്പിയെ ക്ഷണിക്കുന്നതെന്നും അസീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button