Kerala

ആര്‍എസ്പി ഇടതു മുന്നണിയിലേക്കോ?

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കവേ ആര്‍.എസ്.പി.യുടെ ഇടതു മുന്നണി പ്രവേശനത്തിന് സി.പി.എം. വഴിയൊരുക്കുന്നു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതതേടി എല്ലാ ഇടത് പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ കേരളമടക്കമുള്ള സംസ്ഥാനഘടകങ്ങളോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ഇടതുപക്ഷൈക്യം ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങളില്‍ ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കാനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ണായക തീരുമാനം. ഇപ്പോള്‍ യു.ഡി.എഫിലുള്ള ആര്‍.എസ്.പി ആ മുന്നണി വിട്ടുവന്നാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Also Read : സിപിഎം-ആര്‍എസ്എസ് നേതാക്കളെ വധിച്ച് കേരളത്തില്‍ കലാപത്തിന് ശ്രമിച്ച് ഐ എസ്

ലോകസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച കേന്ദ്രകമ്മിറ്റിയില്‍ നടന്നിരുന്നു. ബൂത്തുതല സമിതികള്‍ രൂപവത്കരിച്ചു സംഘടനാപരമായ തയ്യാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന് മുഖ്യ ദൗത്യം നിറവേറ്റാന്‍ സാധ്യമായ ശ്രമങ്ങളെല്ലാം നടത്താനാണ് കേന്ദ്രകമ്മിറ്റി തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button