ലിവർപൂൾ: ലിവര്‍പൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി. നീണ്ട അഞ്ചുവര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. 2023 വരെ പുതിയ കരാർ അനുസരിച്ച് സലാ ലിവര്‍പൂളില്‍ തുടരും. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനമാണ് താരത്തിന് കരാര്‍ പുതുക്കി നല്കാന് ലിവര്‍പൂളിനെ പ്രേരിപ്പിച്ചത്. വമ്പൻ ക്ലബ്ബുകളെല്ലാം ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ സലാ ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ അവരുടെ മോഹങ്ങൾക്ക് വൻ തിരിച്ചടിയേറ്റിരിക്കുകയാണ്.
Read also:കെവിന് വധം; എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി
പി.എഫ്.എ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകൾ സലാ കഴിഞ്ഞ സീസണില്‍ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലിൽ എത്തിക്കുന്നതിന് സലാ നിർണായക പങ്ക് വഹിച്ചിരുന്നെങ്കിലും പരിക്കുമൂലം അദ്ദേഹത്തിന് ഫൈനൽ കളിക്കാൻ സാധിച്ചിരുന്നില്ല. സ്വന്തം രാജ്യമായ ഈജിപ്തിന് വേണ്ടി ലോകകപ്പിൽ കളിക്കാനായെങ്കിലും, ക്ലബ്ബിലെ ഫോം രാജ്യത്തിനായി പുറത്തെടുക്കാൻ സലായ്ക്ക് സാധിച്ചിരുന്നില്ല. ഈജിപ്ത് ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
Post Your Comments