India

വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ച് പ്രധാനമന്ത്രി; അപ്രതീക്ഷിത സന്ദര്‍ശനം രാത്രിയില്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്) രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഐഐഎംഎസില്‍ ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്‌പേയിയുടെ ആരോഗ്യ വിവരം അന്വേഷിക്കാനായാണ് അദ്ദേഹം രാത്രിയില്‍ ആശുപത്രിയിലെത്തിയത്.

Also Read : വാജ്‌പേയിയെ പ്രകീര്‍ത്തിച്ച് മോദി

ഞായറാഴ്ച രാത്രി ഒന്‍പതോടെ എഐഐഎംഎസില്‍ അപ്രതീക്ഷിതമായിട്ടെത്തിയ പ്രധാനമന്ത്രി 20 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ടു. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read : ‘ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും’ എ ബി വാജ്‌പേയിയുടെ ഉറച്ച വാക്കുകൾ യാഥാർഥ്യമാവുമ്പോൾ

കാര്‍ഡിയോ-തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. അതേസമയം വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button