ന്യൂഡല്‍ഹി: ദേശീയ സാങ്കേതിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ സാങ്കേതിക ദിനം ആഘോഷിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മോദി തന്റെ പ്രശംസ അറിയിച്ചത്.
‘ലോകരാജ്യങ്ങള്‍ ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. പക്ഷെ അടല്‍ ജി മെയ് 13ന് വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വീണ്ടും പരീക്ഷണം നടത്താന്‍ ഭയപ്പെട്ടേനെ’ എന്ന് മോദി പറഞ്ഞു.
കൂടാതെ ഊര്‍ജ സ്വലരായ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക അത്യാവേശമുള്ളവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്താന്‍ ധൈര്യം കാണിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു.
Post Your Comments