ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ജന്മ ദിനമാണ് ഇന്ന്. അധ്യാപകനായിരുന്ന കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി 1924 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് വാജ്പേയ് ജനിച്ചത്. രാഷ്ട്രീയ സ്വയംസേവകസംഘത്തില്‍ നിന്ന് ജനസംഘത്തിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും ഒടുവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും അഭിമാനത്തോടെ ചുവടുവെച്ച അടല്‍ ബിഹാരി വാജ്‌പേയി.
അടല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടുകൂടിയ എന്നൊക്കെയാണ്. പേരിനനുസൃതമാണ് അദ്ദേഹത്തിന്റെ സ്വഭാവവും. പൊഖ്റാൻ ആണവ പരീക്ഷണം,കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം എന്നിവയൊക്കെ ഈ കാലഘട്ടത്തിലാണ് നടന്നത്.രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്‌പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിക്കുന്നുണ്ട്. ജനങ്ങളെ അറിഞ്ഞ ,ജനങ്ങൾ വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് വർഷങ്ങളോളമായി അടല്‍ വാജ്‌പേയ് കിടപ്പിലാണെങ്കിലും കനത്ത എസ്പിജി സുരക്ഷയിലാണ് ല്യൂട്ടന്‍സ് ദല്‍ഹിയിലെ 6എ നമ്പര്‍ വസതി.
ഇടക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കള്‍ തുടങ്ങി വിവിഐപികളുടെ സന്ദര്‍ശനമുണ്ട്. വാജ്‌പേയിയുടെ ജന്മദിന വേളയിലും മറ്റും ഏറ്റവും അടുത്തവര്‍ക്ക് മാത്രം അകത്തേക്ക് പ്രവേശനം. രോഗബാധിതനായി ആരേയും തിരിച്ചറിയാന്‍ ആവാതെ വര്‍ഷങ്ങളായി കിടക്കുന്ന ജനനേതാവിനെ കാണാന്‍ അധികമാളുകളെത്തുന്നത് സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമല്ല. ദത്തുപുത്രി നമിതയും ഭര്‍ത്താവുമാണ് വാജ്‌പേയിയെ ശുശ്രൂഷിച്ചു ഇവിടെ താമസിക്കുന്നത്.
ഇന്ന് നിശബ്ദനെങ്കിലും അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണങ്ങളും ശക്തിയേറിയ കവിതകളും കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെങ്ങും മുഴങ്ങുന്നതായി നമുക്ക് അനുഭവപ്പെടും. മികച്ച പാര്‍ലമെന്റേറിയന്‍, രാഷ്ട്രതന്ത്രജ്ഞന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനായ വാജ്‌പേയി മൂന്ന് തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയത്. 2005 ഡിസംബറില്‍ മുംബൈയില്‍ നടന്ന റാലിയില്‍ വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷ സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി ആണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഇന്ത്യ ഭരിക്കുന്നത്.
Post Your Comments