മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇപ്പോള്‍ ജസ്‌നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജസ്‌നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
Also Read : ജസ്‌ന മലപ്പുറത്ത്? കൂടെയുള്ള പെണ്‍കുട്ടി ആര്? ദുരൂഹതകള്‍ അവസാനിക്കുന്നില്ല
പാര്‍ക്കിലെ ജീവനക്കാരും ഈ വാര്‍ത്തയെ ശരിവയ്ക്കുകയാണ്. പാര്‍ക്കിലെ കലാകാരനായ ജസ്ഫറിന്റെ സെല്‍ഫിയില്‍ പതിഞ്ഞതും ജസ്‌നയാണോ എന്ന് സംശയമുണ്ട്. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം. ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയതെന്നും വിവരം ലഭിച്ചു.
മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു.ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. പാര്‍ക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണ് കരുതുന്നത്.
Also Read : ജസ്‌നയുടെ തിരോധാനം; പ്രതികരണവുമായി സുഹൃത്ത്
മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന.
Post Your Comments