
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജസ്നയുടെ സുഹൃത്ത്. പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നുവെന്നും പോലീസ് ഇതുവരെ തന്നെ പത്തിലധികം തവണ ചോദ്യം ചെയ്തുവെന്നും സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
Also Read : ജസ്ന മലപ്പുറത്ത്? കൂടെയുള്ള പെണ്‍കുട്ടി ആര്? ദുരൂഹതകള്‍ അവസാനിക്കുന്നില്ല
ജസ്നയ്ക്ക് ആരോടെങ്കിലും പ്രണയമുള്ളതായി തനിക്ക് അറിയില്ലെന്നും മരിക്കാന്‍ പോകുന്നിവെന്നാണ് അവസാനമായി സന്ദേശമയച്ചതെന്നും സുഹൃത്ത് വ്യക്തമാക്കി. എന്നാല്‍ ഇത്തരം സന്ദേഷങ്ങള്‍ ഇതിനുമുമ്പും തനിക്ക് അയച്ചിരുന്നെന്നും ആ സന്ദേശത്തെ കുറിച്ച് പോലീസിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.
ഞാന്‍ ജസ്നയുടെ കാമുകനല്ലെന്നും വെറും സുഹൃത്ത മാത്രമാണെന്നും എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍, താന്‍ ജസ്നയുടെ കാമുകനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു.
Post Your Comments