മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Also Read ; കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജസ്നയുടേത്? സാമ്യതകള്‍ ഇങ്ങനെ
ജസ്നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നുവെന്നും അതിനു പിന്നാലെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ്. ജസ്നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് കണ്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജസ്നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്.
കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം. ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു.
ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. പാര്‍ക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്ക്കിലെത്തിയിരിക്കാമെന്നാണ് കരുതുന്നത്.
മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന.
Post Your Comments