ട്രെന്റ്ബ്രിഡ്ജ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഇത് കഷ്ടകാലത്തിന്റെ സമയമാണ്. തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ടീമിന് മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് കൂടി. ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍ വഴങ്ങുന്ന രാജ്യം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരാണ് ഓസീസ് ബൗളര്‍മാരെ അടിച്ച് പറത്തിയത്. 481 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിട്ട ഓസ്‌ട്രേലിയക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.
242 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ കിരീടവും ഇംഗ്ലണ്ട് സ്വന്തമാക്കി. 37 ഓവറില്‍ 239 റണ്ഡസിന് ഓസ്‌ട്രേലിയ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രീവിസ് ഹെഡും(51) നാര്‍കസ് സ്റ്റോയിനസും(44) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
read also: ഇതാണ് ഇന്ത്യയുടെ റണ്‍മെഷീന്‍, കേപ്ടൗണിലും കോഹ്ലിക്ക് സെഞ്ചുറി
ഇംഗ്ലണ്ടിനായി ക്രിസിലെത്തിയവരൊക്കെ അടിച്ച് തകര്‍ത്തു. ബെയര്‍സ്റ്റോയും അലക്‌സ് ഹെയില്‍സും സെഞ്ച്വറി നെടി. തങ്ങളുടെ തന്നെ പേരിലുള്ള 444 എന്ന ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇന്നലെ മറികടന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ജേസന്‍ റോയിയും ബെയര്‍സ്റ്റോവും ചേര്‍ന്ന് അടിച്ചു കൂട്ടിയത് 20 ഓവറില്‍ 159 റണ്‍സ്. റോയ് 82 റണ്‍സെടുത്തു പുറത്തായി. വണ്‍ഡൗണായി എത്തിയ അലക്‌സ് ഹെയില്‍സും തകര്‍പ്പന്‍ പ്രകടനം നടത്തി. ടീം ടോട്ടല്‍ 310ല്‍ നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. അപ്പോള്‍ ഓവര്‍ 35. 92 പന്തില്‍ അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ 139 റണ്‍സെടുത്ത ബെയര്‍സ്റ്റോ പുറത്തായി.
പിന്നീടെത്തിയ ജോസ് ബട്‌ലര്‍ 11 റണ്‍സുമായി കൂടാരം കയറി. എന്നാല്‍ നായകന്‍ ഇയോണ്‍ മോര്‍ഗന്‍ ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ കുതിച്ചുയര്‍ന്നു. 67 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. അലക്‌സ് ഹെയില്‍സ് 92 പന്തില്‍ 147 റണ്‍സെടുത്തു പുറത്തായി. ആസ്‌ട്രേലിയക്ക് വേണ്ടി എട്ടു പേരാണ് പന്തെറിഞ്ഞത്. പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആഷ്ടന്‍ അഗര്‍ മാത്രമാണ് കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
Post Your Comments