Gulf

യുഎഇയില്‍ വേനല്‍ ചൂട് കനക്കുന്നു

യുഎഇ: യുഎഇയില്‍ വേനല്‍ ചൂട് കനത്തതോടെ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. യു.എ.ഇ.യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിൽ 42 ഡിഗ്രിയും ഷാർജയിൽ 44 ഡിഗ്രിയും അബുദാബിയിൽ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനില.

also read:യുഎഇയില്‍ കൗമാരക്കാരി ജീവനൊടുക്കി

ചൂടും പൊടിക്കാറ്റും അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button