യുഎഇ: അജ്മാനില്‍ 16കാരി തൂങ്ങി മരിച്ചു. കുളിമുറിയിലെ സീലിംഗ് ഫാനിലാണ് കൗമാരക്കാരി തൂങ്ങിമരിച്ചത്. കുട്ടി കലശലായി മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നെന്നാണ് വിവരം. അല്‍ റവാദ് ഏരിയായിലാണ് സംഭവം. ഡിപ്രഷനെ കുറിച്ചുള്ള ഒരു പുസ്തകം മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. അമേരിക്കന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെയ് റെഡ്ഫീല്‍ഡ് എഴുതിയ ആന്‍ അണ്ക്വിറ്റ് മൈന്‍ഡ്.
read also: യുഎഇയിലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
പുസ്തകം വായിച്ച പ്രേരണയില്‍ കൗമാരക്കാരി ജീവനൊടുക്കിയതായിരിക്കാം എന്നാണ് അജ്മാന് പോലീസ് പറയുന്നത്. സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോള്‍ കുളിമുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ കുട്ടിയുടെ മൃതദേഹമാണ് കണ്ടത്. സംഭവ സ്ഥലത്ത് നിന്നും വിരലടയാളങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചു. കുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments