യുഎഇ: യുഎഇയിൽ വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃത. കഴിഞ്ഞ ദിവസങ്ങളിലും കനത്ത ചൂടാണ് യുഎയിൽ അനുഭവപ്പെട്ടത്. ചൂട് കനത്തതോടെ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. യു.എ.ഇ.യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിൽ 42 ഡിഗ്രിയും ഷാർജയിൽ 44 ഡിഗ്രിയും അബുദാബിയിൽ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനില.
ALSO READ:യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍
ആഹാരകാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ജനങ്ങൾ ശ്രദ്ധിക്കണം. തേളുകളും പാമ്പുകളും പുറത്തിറങ്ങുന്ന കാലമായതിനാൽ വില്ലകളിലും പാർക്കുകളിലും കരുതൽ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments