Gulf

യുഎഇയിൽ കാലാവസ്ഥ മാറ്റം; ശക്തമായ കാറ്റിന് സാധ്യത

യുഎഇ: യുഎഇയിൽ നിലവിൽ ചൂട് കാലാവസ്ഥയാണ് എന്നാൽ ശക്തമായ കാറ്റ് വീശാനും കടലിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട ഇടങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫ് തീരങ്ങളിൽ കടൽ രൂക്ഷമാകും. അതേസമയം ഒമാനിൽ കടൽ ശാന്തമായിരിക്കും.

also read: യുഎഇയിൽ പണിസ്ഥലത്ത് ഉണ്ടായ ചെറിയ അപകടം; ഒടുവിൽ ഇന്ത്യൻ പ്രവാസിക്ക് ഇരു കൈകളും കാലും നഷ്ടമായി

യുഎഇയിൽ തിരമാല 8 അടി ഉയരത്തിൽ എത്തിയേക്കും. യുഎഇയിൽ താപനില ഇനിയും ഉയരാനാണ്‌ സാധ്യത.യുഎഇയിൽ ഏറ്റവും കൂടിയ താപനിലയാണ് ശനിയാഴ്ച മെസൈറയില്‍ രേഖപ്പെടുത്തിയത്. 48.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button