ദുബൈ: യുഎഇയില്‍ ശൈത്യകാലം പിന്നിട്ട് അന്തരീക്ഷ താപനില ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ നിരവധി തവണ രാജ്യത്തെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരിക്കുകയാണ്. ശനിയാഴ്‍ച രാജ്യത്ത് 42 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
ദുബൈയില്‍ സൈഹ് അല്‍ സലീം ഏരിയയില്‍ ഉച്ചയ്‍ക്ക് രണ്ട് മണിയോടെയാണ് ഇന്ന് രാജ്യത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. വെള്ളിയാഴ്‍ച 41.6 ഡിഗ്രിസെല്‍ഷ്യസ് വരെയും വ്യാഴാഴ്‍ച 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടിയിരുന്നു. എന്നാൽ അതേസമയം കുറഞ്ഞ താപനില ഇപ്പോഴും 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ തുടരുകയാണ് ചെയ്യുന്നത്. മാര്‍ച്ച് 23ന് 9.4 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞു.
രാജ്യത്ത് ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉള്‍പ്രദേശങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത 85 ശതമാനമാണ്. രാജ്യത്ത് ഡിസംബര്‍ 23നാണ് ശൈത്യകാലത്തിന് തുടക്കമായത്. നിരവധി തവണ പല സ്ഥലങ്ങളിലും മൈനസ് താപനിലയിലുള്ള തണുപ്പാണ് അനുഭവപ്പെട്ടത്.
Post Your Comments