യുഎഇ: യുഎഇയിൽ ക്രയിൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇന്ത്യാക്കാരനായ ഗുർബിന്ദർ സിംഗിന്റെ ജീവിതം മാറിമറിഞ്ഞത് ദിവസങ്ങൾ കൊണ്ടാണ്. ഫെബ്രുവരി 24ന് പണിസ്ഥലത്ത് വെച്ച് ഗുർബിൻഡന്ദറിന്റെ കാൽമുട്ടിൽ പരിക്കേറ്റു. ഒരു ചെറിയ മുറിവ് മാത്രമായിരുന്നു അത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഫെബ്രുവരി 26 ബോധം നഷ്ടമായതിനെ തുടർന്ന് ഗുർബിൻന്ദറിന്റെ ഐലൻഡ് ഓഫ് മഫ്റാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും തകരാറിലായി, ബിപി കൂടി അങ്ങനെ 99% മരിച്ച അവസ്ഥയിലായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ദിവസങ്ങളോളം ജീവൻ നിലനിർത്തി.
ALSO READ: യുഎഇ എമിറേറ്റുകൾ കൊടുംചൂടിലേക്ക് കടക്കുന്നു
മാർച്ച് മാസത്തിന്റെ തുടക്കത്തോടെ അദ്ദേഹത്തിന്റെ കൈകളും കാലുകളും കറുപ്പ് നിറത്തിലായി. ഇൻഫെക്ഷൻ ബാധിച്ചതായിരുന്നു അത്. ഒടുവിൽ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ അദ്ദേഹത്തിന്റെ ഇൻഫെക്ഷൻ ബാധിച്ച ഭാഗം മുറിച്ചു മാറ്റി. ഒരു ചെറിയ മുറിവ് എങ്ങനെയാണ് ഇത്രയും വലിയ ദുരന്തമായി മാറിയതെന്ന് ഇന്നും ഈ 42കാരന് അറിയില്ല. കമ്പനിയുടെയും ഒപ്പം ജോലിചെന്നവരുടെയും സഹായത്തോടെ തിരികെ നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഗുർബിന്ദർ സിംഗ്.
വീഡിയോ കടപ്പാട്: ഖലീജ് ടൈംസ്
Post Your Comments