മുംബൈ: ബോളിവുഡ് കോമഡി താരം കപില്‍ ശര്‍മ ട്വിറ്ററില്‍ തിരിച്ചെത്തി. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. അടുത്തു തന്നെ മിനിസ്ക്രീനില്‍ കാണാനാവുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ‘ഫാമിലി ടൈം വിത്ത് കപില്‍ ശര്‍മ’ എന്ന പേരില്‍ ഒരു ഷോ വിലൂടെ കപില്‍ ശര്‍മ തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിപാടി നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കപില്‍ തന്റെ ട്വിറ്ററില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ കാരണങ്ങളാലും രണ്ടു മാസമായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം.
Post Your Comments