ന്യൂ ഡൽഹി : മദ്യം വാങ്ങാൻ പണത്തിനായി യുവാവിന്റെ മോഷണ ശ്രമം ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. മോഷണം തടയാൻ ശ്രമിച്ചയാളെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ഓഖ്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഒരു പ്രിന്റിങ് പ്രസ്സിലെ ഡിസൈനർ ആയിരുന്ന അരവിന്ദ് ചൗഹാൻ(30) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഒരാൾ രക്തം വാർന്നു റോഡിൽ കിടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സഥലത്തെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. കൈവശം ഉണ്ടായിരുന്ന ബാങ്ക് സ്ലിപ്പിൽ നിന്നും ആളെ തിരിച്ചറിയാൻ ആയി. പിന്നീട് ഫോണിന് വേണ്ടിയുള്ള തിരിച്ചിലില്‍ സന്ദീപ് എന്നയാളെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നു മനസ്സിലായതെന്നു പോലീസ് പറഞ്ഞു.
മദ്യം വാങ്ങാനുള്ള പണത്തിനായി നടത്തിയ മോഷണ ശ്രമത്തിനിടെ അരവിന്ദിനെ കുത്തുകയായിരുന്നെന്ന് സന്ദീപ് പൊലീസിന് മൊഴി നൽകി. അറവുശാലയിൽ നിന്നും മോഷ്ടിച്ച കത്തിയുമായി റോഡിൽ കാത്തു നിന്നപ്പോൾ അത് വഴി നടന്നു വന്ന അരവിന്ദ് ചൗഹാനെ ആക്രമിച്ച ശേഷം ഫോണുമായി കടന്നു. എന്നാൽ പിന്തുടർന്നെത്തിയ അരവിന്ദ് തന്റെ മുടിയിൽ പിടിച്ച വലിച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ നിരവധി തവണ കുത്തുകയായിരുന്നു. കുത്തേറ്റ് അരവിന്ദ് ബോധരഹിതനായ ശേഷം രക്ഷപ്പെട്ടെന്നും പിന്നീട് ഫോൺ വിൽക്കുകയായിരുന്നെന്നും സന്ദീപ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Also read : ദമ്പതികള്‍ തമ്മില്‍ തര്‍ക്കം : ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു : ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
Post Your Comments