ന്യൂഡല്‍ഹി: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രണയവിവാഹം ചെയ്ത കാരണത്താല്‍ കോട്ടയം സ്വദേശി കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തിലാണ് രൂക്ഷ വിമര്‍ശനം.
പൊലീസിന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
അക്രമത്തില്‍ ഡിവൈഎഫ്‌ഐ അംഗം കൂടി ഉള്‍പ്പെട്ടത് ഞെട്ടിക്കുന്നു. കേരളത്തെ പോലൊരു സമൂഹത്തില്‍ ദുരഭിമാനക്കൊല എത്തുന്നത് അത്യന്തം ആശങ്കാജനകമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. പൊലീസിന്റേത് ക്രിമിനല്‍ വാഴ്ചയാണെന്നും ഇവര്‍ കൃത്യവിലോപം കാണിച്ചുവെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
Post Your Comments