KeralaLatest NewsNews

ഭർത്താവ് മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കും, ഭർതൃമാതാവ് അശ്ലീലം പറയും കറന്റ് ഓഫാക്കും: പരാതിയുമായി യുവതി

19-കാരിയായ മകളെയും ഭർത്താവ് മർദിക്കുന്നു

ഏറ്റുമാനൂർ: ഭർത്താവും ഭർതൃമാതാവും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി 47-കാരിയുടെ വെളിപ്പെടുത്തല്‍. ഭർത്താവ് ജോമോൻ തന്നെ മാത്രമേ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19-കാരിയായ മകളെയും ഭർത്താവ് മർദിക്കുന്നുവെന്നും യുവതി ആരോപിച്ചു

‘ഭക്ഷണം കഴിക്കാൻ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭർത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭർതൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ട്’- യുവതി ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തോളമായി വിദേശത്ത് നേഴ്സായി ജോലിചെയ്തുവരുകയായിരുന്ന യുവതി വരുമാനത്തിന്റെ ഒരുഭാഗം ഭർത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാൻ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭർത്താവ് മദ്യപിക്കാൻ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവർ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച്‌ അവർ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു.

ഇതിന് മുമ്പും വീട്ടമ്മ ഗാർഹികപീഡനപരാതി പോലീസിന് നല്‍കിയിട്ടുണ്ട്. ആ പരാതിയിൽ ഭർത്താവ് ജോമോൻ റിമാൻഡിലായിരുന്നു കുറച്ചു നാൾ. ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയും ഉപദ്രവം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button