Kerala

എനിക്ക്​ കെവിനെ തിരിച്ചുതന്നാല്‍ മതി; കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് നീനു

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​ണ​യ വി​വാ​ഹ​ത്തെ തു​ട​ര്‍​ന്ന്​ ക്വട്ടേ​ഷ​ന്‍ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ കെ​വി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത​റി​ഞ്ഞ്​ ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ര്‍​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്ന നീനുവിന്റെ കരച്ചിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുകയാണ്. ഭ​ര്‍​ത്തൃ​പി​താ​വ്​ ജോ​സ​ഫി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ എ​നി​ക്ക്​ കെ​വി​നെ തി​രി​ച്ചു​ത​ന്നാ​ല്‍ മ​തി​യെ​ന്ന് പറഞ്ഞ് നീനു കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെയെല്ലാം മനസിനെ പിടിച്ചുകുലുക്കുന്ന തരത്തിലായിരുന്നു.

Read Also: ഗുണ്ടാസംഘം എത്തിയത് നീനുവിനെത്തേടി; നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

താ​നും കെ​വി​നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ജാതിയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണമാണ് വീട്ടുകാർ കെവിനുമായുള്ള ബന്ധത്തെ എതിർത്തതെന്നും നീനു പറയുകയുണ്ടായി. വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ്​ അ​വ​ഗ​ണി​ച്ചാ​ണ്​ ഒ​ന്നി​ച്ചു​ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ഒ​രു സ​ഹോ​ദ​ര​​ന്റെ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. താ​ന്‍ ഇ​ഷ്​​ട​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും നീനു വിതുമ്പലോടെ പറയുകയുണ്ടായി. പ്ര​ഥ​മ​ശു​​ശ്രൂ​ഷ​ക്ക്​ ശേ​ഷം രാ​ത്രി​യോ​ടെ ആ​ശു​പ​ത്രി വി​ട്ട നീനു​ ന​ട്ടാ​ശേ​രി​യി​ലു​ള്ള ഭ​ര്‍​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button