കോട്ടയം: പ്രണയ വിവാഹം കഴിച്ചതിന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഗുണ്ടാസംഘം തേടിയെത്തിയത് നീനുവിനെ. നീനു എവിടെ എന്ന് ചോദിച്ചാണ് പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം എത്തിയതെന്ന് കെവിന്റെ ബന്ധു മൊഴി നൽകി. നീനുവിനെ കിട്ടുമ്പോൾ ഇവനെ വിട്ടയയ്‌ക്കാം എന്ന് പറഞ്ഞാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും ബന്ധു നൽകിയ മൊഴിയിൽ പറയുന്നു.
Read Also: യുഎഇയിൽ വാഹനാപകടം ; രണ്ടു പേർ മരിച്ചു
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് അക്രമി സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്. ബന്ധുവായ അനീഷിനെയും കൂടെ കൊണ്ടുപോയിരുന്നെങ്കിലും മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ ഇറക്കിവിട്ടു. ദളിത് ക്രൈസ്തവനായ കെവിൻ സാമ്പത്തികമായി നല്ല നിലയിലുള്ള നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. സാമ്പത്തികവും ജാതീയവുമായ അന്തരമാണ് നീനുവിന്റെ വീട്ടുകാരെ വിവാഹത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്.
മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും നീനുവിന് മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് രജിസ്റ്റർ വിവാഹം ചെയ്‌തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ പരാതി നൽകിയെങ്കിലും കെവിനൊപ്പം പോകണമെന്നായിരുന്നു നീനുവിന്റെ ആവശ്യം. എന്നാൽ ഭീഷണി തുടര്‍ന്നതിനാല്‍ കെവിന്‍ നീനുവിനെ അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. കെവിന്‍ മാന്നാനത്തെ അമ്മാവന്റെ വീട്ടിലേക്കും മാറി. ഞായറാഴ്ച പുലർച്ചയോടെ പുലര്‍ച്ചെ രണ്ട് മണിയോടെ അതിക്രമിച്ചെത്തിയ ഗുണ്ടാസംഘം വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്ത ശേഷം കെവിനെയും തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Post Your Comments