പാലക്കാട് ദുരഭിമാനകൊലയിൽ വിലപിച്ച് ദുരഭിമാനകൊലയുടെ ഇരയായ കെവിന്റെ അച്ഛൻ ജോസഫ്. ഇത്തരം വാർത്തകൾ ഏറെ വിഷമിപ്പിക്കുന്ന ഒരാളാണ് ജോസഫ്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ജോസഫ് ഉന്നയിക്കുന്ന ആവശ്യം. ഇത്തരം കേസുകൾ ഇനി ആവർത്തിക്കാതിരിക്കണമെങ്കിൽ തക്കതായ ശിക്ഷ പ്രതികൾക്ക് ലഭിക്കണമെന്നാണ് ജോസഫ് പറയുന്നത്. നീനുവിനെ പോലെ തന്നെയാണ് തനിക്ക് ഹരിതയുമെന്ന് ജോസഫ് പറയുന്നു.
ഇതരജാതിക്കാരനെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് തേങ്കുറുശ്ശിയിൽവെച്ച് കൊല്ലപ്പെട്ടത്. സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു സംഭവം.
കേരളത്തിലെ ജാതി കൊലയുടെ ആദ്യ ഇരയെന്ന് കോടതി തന്നെ വിശേഷിപ്പിച്ച കേസായിരുന്നു കെവിൻ കൊലപാതകം. പ്രണയിച്ച് വിവാഹം കഴിച്ചു എന്നതിന്‍റെ പേരിൽ ഭാര്യയുടെ സഹോദരനും സംഘവും ചേർന്ന് ദയയില്ലാതെ കാണിച്ച ക്രൂരത. കെവിൻ ഓർമയായി രണ്ട് വർഷം കഴിയുമ്പോഴും കേരളത്തികെ ജാതിവ്യവസ്ഥയ്ക്കോ ദുരഭിമാനങ്ങൾക്കോ യാതോരു മാറ്റവുമില്ലെന്ന് വ്യക്തം.
2018 മെയ് 27നാണ് കോട്ടയത്തെ കെവിന്‍. പി ജോസഫ് കൊല്ലപ്പെട്ടത്. കൊല്ലം തെന്‍മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് കൊലപാതകം നടന്നത്. ജാതിയുടെ പേരിലുളള ഇത്തരം അനീതികൾ ഉണ്ടാവരുതെന്ന് മാത്രമാണ് ഈ അച്ഛന്‍റെ പ്രാർത്ഥന.
Post Your Comments