
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രബലരായ 10 പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പല ലോകനേതാക്കളെയും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോബ്‌സ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ‘അട്ടിമറിച്ച’ ചൈനയിലെ പ്രസിഡന്റ് ഷി ചിൻപിങ് ആണ് ഒന്നാം സ്ഥാനത്ത്.
75 പേരുടെ പട്ടികയിൽ മോദിക്ക് പുറമേ ഇന്ത്യയിൽ നിന്ന് റിലയൻസിന്റെ ഉടമ മുകേഷ് അംബാനി മാത്രമാണുള്ളത്. മുപ്പത്തിരണ്ടാം സ്ഥാനത്താണ് അംബാനി.
also read:എന്തെങ്കിലും ഭരണ നേട്ടം പറയാനുണ്ടോ? കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
ആദ്യ 10 സ്ഥാനക്കാർ
1. ഷി ചിൻപിങ് (ചൈനീസ് പ്രസിഡന്റ്)
2. വ്ലാഡിമിർ പുടിൻ (റഷ്യൻ പ്രസിഡന്റ്)
3. ഡോണൾഡ് ട്രംപ് (യുഎസ് പ്രസിഡന്റ്)
4. അംഗല മെർക്കൽ (ജർമൻ ചാൻസലർ)
5. ജെഫ് ബെസോസ് (ആമസോൺ സിഇഒ)
6. ഫ്രാൻസിസ് മാർപാപ്പ
7. ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ)
8. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (സൗദി കിരീടാവകാശി)
9. നരേന്ദ്ര മോദി ( ഇന്ത്യൻ പ്രധാനമന്ത്രി)
10. ലാറി പേജ് (ആൽഫബെറ്റിന്റെ സിഇഒ)
Post Your Comments