റായ്ചൂര്: കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കാനല്ലാതെ എന്തെങ്കിലും ഭരണ നേട്ടം കോണ്‍ഗ്രസിന് പറയാനുണ്ടോയെയെന്ന് ആദ്ദേഹം ചോദിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ പാവങ്ങളെ കൊള്ളയടിക്കാന്‍ കഴിയില്ലെന്നതാണ് കോണ്‍ഗ്രസ്സിനെ അസ്വസ്ഥമാക്കുന്നതെന്ന്മോദി പറഞ്ഞു.
റായ്ചൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസ്സിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. കൊള്ളയടിച്ച് ശീലമുള്ളവരാണ് കോണ്‍ഗ്രസ്സ്. ജന്‍ധന്‍, ആധാര്‍ എന്നിവയിലൂടെ പണം ചോരുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനു തന്നോട് ദേഷ്യമുണ്ടെന്നതില് അദ്ഭുതപ്പെടാനില്ലെന്നും മോദി പറഞ്ഞു.
also read: അമേരിക്കന്‍ പ്രസിഡന്റിനെ പിന്നിലാക്കി ഫേസ്ബുക്കില്‍ നരേന്ദ്രമോദി തന്നെ താരം
കര്‍ണാടകയില്‍ തൂക്കു മന്ത്രി സഭ അധികാരത്തിലേറുമെന്ന് എ സി മുറിയിലിരുന്ന് കണക്കുകൂട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ – ‘റായ്ചൂരില്‍ വരിക, പ്രവര്‍ത്തകരുടെ വികാരം നേരിട്ട് മനസ്സിലാക്കുക’ മോദി പറഞ്ഞു.
Post Your Comments