നല്ല ഉറക്കം അടുത്ത ദിവസം നല്ല ഉഷാറും ഉന്മേഷവുമായിരിക്കും നാമോരോരുത്തർക്കും നൽകുക. പകല്‍ മുഴുവനുമുള്ള പ്രവര്‍ത്തനത്തിനുശേഷം ശരീരം വിശ്രമിക്കുന്ന സമയമാണു നിദ്ര അഥവാ ഉറക്കം എന്ന് പറയുന്നത്. കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സമ്മര്‍ദ്ദം അകറ്റാനും വളരെയധികം സാഹായിക്കുന്നു. അതിനാൽ ഉറക്കം കൂടുതല്‍ ഗുണകരമാകാനുള്ള പലതരം കാര്യങ്ങൾ ഉണ്ട്. ഇതിൽ ഒന്നാണ് നഗ്നരായി കിടന്നുറങ്ങുന്നത്. ഇന്ത്യയില്‍ ഈ രീതി അത്ര സാധാരണമല്ല. എന്നാല്‍ ഗുണം മനസിലാക്കിയാല്‍ നിങ്ങളും അത് തീർച്ചയായും പിന്തുടരും.
- വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങിയാൽ ശരീരത്തിനു തണുപ്പ് ലഭിക്കുക പ്രയാസം. നല്ല ഉറക്കത്തിന് ശരീരം തണുക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ വസ്ത്രങ്ങൾ ഒഴിവാക്കുക. കാരണം മറ്റുള്ള സമയത്തെല്ലാം ശരീരം വസ്ത്രം കൊണ്ട് മൂടിയിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ആവശ്യമായ വായുപോലും കടക്കാത്ത വിധത്തിലായിരിക്കും പലരും വസ്ത്രം ധരിച്ചിരിക്കുക. അതിനാൽ ഇക്കാര്യം ശ്രദ്ധിക്കുക.
- ലൈംഗിക അവയവങ്ങള്‍ക്ക് നഗ്നരായി ഉറങ്ങുന്നത് ഏറെ ഗുണം ചെയ്യും. പുരുഷന്മാരിൽ ലൈംഗികാവയവത്തിന് തണുപ്പ് ലഭിക്കുന്നതിലൂടെ ബീജത്തെ ആരോഗ്യമുള്ളതും പ്രത്യുല്പാദന വ്യവസ്ഥയെ സാധാരണവുമാക്കുകയും ചെയുന്നു. സ്ത്രീകളുടെ കാര്യത്തിൽ വായു സഞ്ചാരമുള്ള അവസ്ഥയില്‍ ഉറങ്ങുന്നത് യീസ്റ്റ് അണുബാധ തടയുന്നു.
- എസി ഇല്ലാത്ത വീടാണെങ്കില്‍ രാത്രി ഉറക്കം ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങള്‍ ഇല്ലാതെ ഉറങ്ങിയാൽ ശരീരത്തെ ചൂടിൽ നിന്നും രക്ഷിക്കാം.
Also read ; ഓമനിച്ച് വളർത്തിയ പൂച്ച കാരണം യുവതിക്ക് നഷ്ടമായത് സ്വന്തം മാറിടം; സംഭവം ഇങ്ങനെ
Post Your Comments