പൂച്ചയെയും പട്ടിയെയും അമിതമായി താലോലിക്കുന്നവർക്ക് മുന്നറിയിപ്പാണ് കാനഡക്കാരി തെരേസ ഫെറിസിന്റെ ജീവിതം. ഒരു അനിമല്‍ ഷെല്‍റ്ററില്‍ ജോലിക്കാരിയായിരുന്നു ഇവർ. ജോലിക്കിടയിലാണ് ഒരു പൂച്ചയുടെ നഖം കൊണ്ട് തെരേസയുടെ മാറിലൊരു പോറലേറ്റത്. ഒടുവിൽ ആ മുറിവ് അണുബാധയ്ക്ക് വഴിമാറി Pyoderma gangrenosum (PG) എന്ന രോഗാവസ്ഥയിലെത്തുകയായിരുന്നു.
Read Also: ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തകന്‍
മുറിവേറ്റ അടുത്ത ദിവസം രാവിലെ വലതു മാറിടത്തിലൊരു ചെറിയ മുഴയും അതോടൊപ്പം വേദനയും ആരംഭിച്ചു. ആന്റിബയോട്ടിക്കുകൾ കഴിച്ചെങ്കിലും കടുത്ത പനിയും ഛര്‍ദ്ദിയും തുടങ്ങി. വൈകാതെ മാറിടത്തിലെ ഒരു ഭാഗം മരവിച്ച് അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്തു. 100,000 ത്തില്‍ ഒരാള്‍ക്ക് വരുന്ന അവസ്ഥയാണ് തെരേസയ്ക്ക് ഉണ്ടായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വിഷാദരോഗത്തിൽ അകപ്പെട്ട യുവതി പങ്കാളിയുടെ പിന്തുണയോടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
Post Your Comments