Latest NewsKerala

വരാപ്പുഴ കസ്റ്റഡി മരണം ; സിഐ അറസ്റ്റിൽ

കൊച്ചി ; വരാപ്പുഴയിൽ  പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ത്യേ​ക സം​ഘം ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ വി​ളി​ച്ചു വ​രു​ത്തി​ ചോദ്യം ചെയ്തിരുന്നു ഇതിനു ശേഷമായിരുന്നു അറസ്റ്റ്.  കേസിൽ അഞ്ചാം പ്രതിയായ ക്രിസ്പിനുമേൽ അന്യായ തടങ്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. അതേസമയം ക്രിസ്പിൻ സാമിനെതിരെ ക്രൈം ബ്രാഞ്ച് രംഗത്തെത്തി. വ്യാജ രേഖ ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ക്രൈം ബ്രാഞ്ച്.

കേസുമായി ബന്ധപെട്ടു ക്രി​സ്പി​ൻ സാം വ​രാ​പ്പു​ഴ എ​സ്ഐ ദീ​പ​ക്, ഗ്രേ​ഡ് എ​എ​സ്ഐ സു​ധീ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് ബേ​ബി എ​ന്നി​വ​രെ​ മോ​ശം പെ​രു​മാ​റ്റം, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​ സ​സ്പെ​ൻ​ഡ് ചെ​യ്തിരുന്നു.

also read ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പറവൂർ സിഐയുടെ അറസ്റ്റ് ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button