KeralaLatest NewsNews

അച്ഛന്‍ താമസിക്കാന്‍ വരുന്നതറിഞ്ഞ് മകനും കുടുംബവും വീടു പൂട്ടി സ്ഥലം വിട്ടു; ദുരനുഭവം നേരിട്ട് 80കാരന്‍

വരാപ്പുഴ: അച്ഛന്‍ താമസിക്കാന്‍ വരുന്നതറിഞ്ഞ് മകനും കുടുംബവും വീടു പൂട്ടി സ്ഥലം വിട്ടു. കാഴ്ചക്കുറവുള്ള പിതാവ് വീടിന് മുന്നില്‍ കാത്തിരുന്നത് മണിക്കൂറുകളോളം. വരാപ്പുഴയിലാണ് സംഭവം. വീടിന് മുന്നില്‍ കാത്തിരുന്ന 80കാരനെ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ ഫ്രാന്‍സിനെ രാത്രിയോടെ മകളുടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന മകന്റെ വീട്ടിലേക്ക് വന്ന ഫ്രാന്‍സിസാണ് ദുരനുഭവം നേരിട്ടത്.

ഇടപ്പള്ളി ടോള്‍ സ്വദേശിയായ ഫ്രാന്‍സിസ് എന്‍എഡിക്കു സമീപംവാടകയ്ക്ക് താമസിക്കുന്ന മകളോടൊപ്പമായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ചെറുമകന്‍ ഇന്നലെ വരാപ്പുഴയിലുള്ള മകന്റെ വീട്ടില്‍ എത്തിച്ചു. എന്നാല്‍ ഇത് അറിഞ്ഞ മകന്‍ കുടുംബസമേതം വീട് പൂട്ടി പോവുകയായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്.

പൂട്ടിയ വീടിന് മുന്നില്‍ മകനേയും കാത്ത് മണിക്കൂറുകളോളമാണ് ഫ്രാന്‍സിസ് ഇരുന്നത്. തനിച്ച് വീടിന് പുറത്ത് ഇരിക്കുന്നതുകണ്ട പ്രദേശവാസികള്‍ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് വരാപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. വരാപ്പുഴ എസ്ഐ ഇവി ഷിബു മകളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. എസ്ഐയുടെ നിര്‍ദേശപ്രകാരമാണ് രാത്രിയോടെ ഫ്രാന്‍സിസിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മകളുടെ വീട്ടില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button