Latest NewsNewsIndia

100 കോടിയുടെ സ്വത്തുക്കളുള്ള വീട്ടില്‍ കാർ പാർക്ക് ചെയ്യാനുള്ള തര്‍ക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായി

ഡല്‍ഹി: 100 കോടിയുടെ സ്വത്തുക്കളുള്ള വീട്ടില്‍ കാർ പാർക്ക് ചെയ്യാനുള്ള തര്‍ക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായി. പൈതൃകസ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്ന ഒരു വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങള്‍ വീടിന് മുന്നില്‍ കാര്‍ പാര്‍ക്കുചെയ്യുന്ന കാര്യത്തിലുണ്ടാക്കിയ വഴക്കാണ് ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരുടെ മരണത്തിന് കാരണമായത്. ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വന്‍ ബിസിനസ് ശൃംഖലയുള്ള ജസ്പാല്‍ സിംഗ്, ഭാര്യ പ്രബ്‌ജ്യോത്, സഹോദരന്‍ ഗുര്‍ജീത് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്കും അനേകം കാറുകള്‍ ഉണ്ടായിരുന്നു.

ജസ്പാല്‍ സിംഗ് പുറത്ത് സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഗുര്‍ജീത് സിംഗ് അംഗരക്ഷകരായ വിക്കിയും പവനുമൊത്ത് വാഹനത്തില്‍ എത്തിയത്. സ്വന്തം കാര്‍ പാര്‍ക്ക് ചെയ്യാനായി കാര്‍ മാറ്റാന്‍ ഗുര്‍ജീത് സഹോദരനോട് ആവശ്യപ്പെട്ടെങ്കിലും ജസ്പാല്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമാകുകയായിരുന്നു. ഈ സമയം ഗുര്‍ജീതിന്റെ അംഗരക്ഷകന്‍ ജസ്പാലിന്റെ ഓഡി കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്തു. പ്രശ്‌നം കേട്ടെത്തിയ ഇരുവരുടേയും മൂത്ത സഹോദരന്‍ സ്വന്തം കാര്‍ മാറ്റി പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങി വന്നപ്പോള്‍ സിഖുകാര്‍ കൈവശം സാധാരണഗതിയില്‍ സൂക്ഷിക്കാറുള്ള കൃപാണ്‍ കൊണ്ട് ജസ്പാല്‍ ഗുര്‍ജീതിനെ കുത്തി.

അച്ഛനെ രക്ഷിക്കാന്‍ വന്ന ഗുര്‍ജീതിന്റെ മകന്‍ ജുഗനൂരിനും കുത്ത് കിട്ടി. ഇതിന് ശേഷം ജസ്പാല്‍ രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഗുര്‍ജീതിന്റെ അംഗരക്ഷകരായ പവനും വിക്കിയും ചേര്‍ന്ന് ജസ്പാലിനെ വെടിവെച്ചു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ജസ്പാലിന്റെ ഭാര്യയ്ക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റതിനാല്‍ ഇവര്‍ തല്‍ക്ഷണം മരിച്ചു. അയല്‍ വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ജസ്പാല്‍ ശ്രമിച്ചെങ്കിലും അവരുടെ ഊഞ്ഞാലില്‍ കിടന്ന് ചോരവാര്‍ന്ന് മരിച്ചു.

പരിക്കേറ്റ മൂവരെയും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരണമടഞ്ഞിരുന്നു. വെടിവെച്ച രണ്ടു സുരക്ഷാ ഗാര്‍ഡുകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വന്‍ സ്വത്തിനുടമകളായ ജസ്പാലും ഗുര്‍ജീത്തും ഇവരുടെ കുടുംബ തറവാടായ മൂന്ന നില കെട്ടിടത്തിന്റെ രണ്ടു ഭാഗങ്ങളിലായിട്ടായിരുന്നു താമസിച്ചു വന്നിരുന്നത്. 100 കോടിയിലധികം സ്വത്ത് സമ്പാദ്യമുള്ള ഇവരുടെ വീട്ടില്‍ ഒമ്പതു കാറുകളാണ് ഉള്ളത്. ഗുര്‍ജീതിന്റെ ടയോട്ട ഫോര്‍ച്യൂണ്‍ കാര്‍ കയറ്റിയിടാന്‍ ജസ്പ്രീതിന്റെ ഓഡി മാറ്റണമെന്ന ആവശ്യമാണ് വഴക്കിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button