Latest NewsKeralaNews

പി.എസ്‌.സി. അംഗം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്‌ വിവാദത്തിൽ

ഹൈദരാബാദ്: സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ ചട്ടലംഘനം നടത്തിയെന്ന്‌ ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സജീവമായി പങ്കെടുത്ത പാര്‍വതി ദേവി, ശിവന്‍കുട്ടിക്കൊപ്പം സമ്മേളന ഹാളിലും സന്നിഹിതയായിരുന്നു.

ഇതിനെതുടർന്നാണ് സിപിഎമ്മിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പി.എസ്‌.സി. അംഗങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ ജാതി-മത സംഘടനകളുടെയോ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ്‌ ചട്ടം. ചട്ട ലംഘനമുണ്ടായാല്‍ നടപടി എടുക്കേണ്ടത്‌ ഗവര്‍ണറാണ്‌. നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതും വിവാദമായി.

പതാക ഉയര്‍ത്താന്‍ വിപ്ലവനായിക മല്ലു സ്വരാജ്യത്തിനൊപ്പം നിന്ന പാര്‍വതി വളണ്ടിയറെപ്പോലെയാണ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ ഇടപെട്ടത്‌. സാധാരണ ഗതിയില്‍ സ്‌പീക്കര്‍മാര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ നിഷ്‌പക്ഷത പാലിക്കാറാണ്‌ പതിവ്‌. ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാറില്ല. സംസ്‌ഥാന സമിതി അംഗമാണെങ്കിലും സ്‌പീക്കറായിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിലെ ധാര്‍മികതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button