വടകര: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റേതാണ് വാഹനം. സി.പി.എം – എസ്.ഡി.പി.ഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണിതെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ യെച്ചൂരിയുടെ യാത്രക്കായാണ് പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നല്‍കിയത്. പി.ബി അംഗങ്ങളുള്‍പ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ഇയാൾ സി.പി.എമ്മുമായി സഹകരിക്കുകയും എസ്.ഡി.പി.ഐയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണെന്നും ബി.ജെ.പി ആരോപിക്കുന്നു. എസ്.ഡി.പി.ഐയുമായി സി.പി.എം സഹകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും, കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബി.ജെ.പി ആരോപിക്കുന്നു.
Also Read:മത വർഗീയ ഭീകരവാദത്തിനെതിരെ പോരാടാൻ അമിത് ഷാ കേരളത്തിലെത്തും: കെ സുരേന്ദ്രൻ
ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെ.എല്‍ 18 എബി 5000 എന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് അന്ന് ഉപയോഗിച്ചത്. അതേസമയം, വാഹനം താൻ വാടകയ്ക്ക് നൽകിയതാണെന്നാണ് സിദ്ദിഖ് പറയുന്നത്. പവിത്രൻ എന്നയാളാണ് കാർ വാടകയ്‌ക്കെടുത്തതെന്നും, താൻ എസ്.ഡി.പി.ഐ പ്രവർത്തകനല്ലെന്നും ഇയാൾ പറയുന്നു. താൻ ലീഗിന്റെ സജീവ പ്രവർത്തകനാണെന്നും ഇയാൾ വ്യക്തമാക്കുന്നു. വിഷയത്തിൽ പ്രതികരിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments