ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. സില്‍വര്‍ ലൈന്‍ പദ്ധതി, സമ്മേളനത്തിന്‍റെ അജണ്ടയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ട്രെയിന്‍ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ’ എന്ന് യെച്ചൂരി മറുപടി നൽകി.
Post Your Comments