പൂനെ: ഇതില്‍പരം അബധം ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പറ്റാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റൊന്നുമല്ല ടീം കൈവിട്ട താരങ്ങള്‍ മിന്നും ഫോമിലാണ്. കൂറ്റനടികാരന്‍ ക്രിസ് ഗെയില്‍, ട്വന്റി20യില്‍ ഗെയിലിന്റെ പ്രകടനം അത് ഒരു ഒന്നൊന്നരപ്രകടനമാണ്. ഇക്കുറിയും താരം ആരാധകരെ നിരാശരാക്കിയില്ല. 11-ാം ഐപിഎല്ലില്‍ ആദ്യ സെഞ്ചുറി നേടിയത് ഈ കരീബിയന്‍ താരമാണ്. താരലേലത്തില്‍ ഏവരും ഉപേക്ഷിച്ച ഗെയിലിനെ സ്വന്തമാക്കിയത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആയിരുന്നു.
ഗെയില്‍ ആദ്യ സെഞ്ചുറി കുറിച്ച് അടുത്ത ദിവസം തന്നെ വാട്‌സന്‍ ഈ സീസണിലെ തന്റെ ആദ്യ സെഞ്ചുറി നേടി. രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നും പ്രകടനമാണ് വാട്‌സന്‍ കാഴ്ചവെച്ചത്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി പിറന്നത് ഈ സീസണിലാണ്. കെ എല്‍ രാഹുലാണ് പഞ്ചാബിനായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയത്.
ഈ മൂന്ന് താരങ്ങളുടെയും തകര്‍പ്പന്‍ പ്രകടനം കണ്ട് അന്തംവിട്ടിരിക്കുകയാകും ആര്‍സിബി മാനേജ്‌മെന്റ്. ഏത് ടീമിനെതിരെ ഇവര്‍ തകര്‍ത്തടിച്ചാലും അത് കൊള്ളുന്നത് ആര്‍സിബിയുടെ നെഞ്ചില്‍ തന്നെയാണ്. മാനേജ്‌മെന്റ് കൈയൊഴിഞ്ഞ മൂന്ന് താരങ്ങള്‍, ഈ സീസണില്‍ മറ്റ് ടീമിനൊപ്പം മിന്നും പ്രകടനം. ഇത് എങ്ങനെ താരങ്ങള്‍ക്കും ആരാധകര്‍ക്കും സഹിക്കാനാകും?
ലേലത്തില്‍ ആദ്യ രണ്ട് തവണയും ഗെയ്ലിനെ വിളിക്കാന്‍ ഫ്രാഞ്ചൈസികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിലെ അരങ്ങേറ്റം ഗെയ്ല്‍ മോശമാക്കിയില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 33 പന്തില്‍ 63 റണ്‍സ്. രണ്ടാം മത്സരത്തിലാണ് സെഞ്ചുറി പിറന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ. 63 പന്തില്‍ 104 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.
ഷെയ്ന്‍ വാട്സണും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 57 പന്ത് മാത്രം നേരിട്ട വാട്സണ്‍ 106 റണ്‍സ് അടിച്ചെടുത്തു. മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 42 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങിലും വാട്സണ്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതുവരെ നേടിയത് അഞ്ച് വിക്കറ്റുകള്‍.
രാഹുലും മിന്നും ഫോമില്‍ തന്നെ. സര്‍ഫ്രാസ് ഖാനെ പോലുള്ള താരങ്ങളെ നിലനിര്‍ത്തി ഇത്തരം താരങ്ങളെ എന്തിന് ഒഴിവാക്കി എന്നാണ് ചോദ്യം ഉയരുന്നത്.
Post Your Comments