സിഡ്നി: ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ വിസ്മയം തോന്നുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയെ മറികടന്ന് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി മാറി. ഇതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് വാട്‌സൺ രംഗത്തെത്തിയത്.
‘മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയുടെ 1,016 റൺസ് മറികടന്ന് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി. ഈ ലോകകപ്പിൽ നേടുന്നത് ഇത് മൂന്നാം അർധ സെഞ്ച്വറിയാണ് കഴിഞ്ഞ ദിവസം പിറന്നത്. ടി20 ലോകകപ്പിൽ 80ന് മുകളിൽ ശരാശരിയിൽ 1000 റൺസിന് മുകളിൽ റൺസ്, എനിക്ക് ഇതൊക്കെ കണ്ടിട്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ല’.
‘ടി20 ക്രിക്കറ്റ് എന്നത് ഉയർന്ന അപകട സാധ്യതയുള്ള ഗെയിമാണ്. ഉയർന്ന അപകടസാധ്യതയുള്ള ബാറ്റിംഗാണ്. കൂടാതെ, തന്റെ രാജ്യത്തിന് വേണ്ടി ഇത്രയധികം ശരാശരിയും നിരവധി ഗെയിമുകൾ വിജയിപ്പിച്ച് ഏറ്റവും വലിയ ടൂർണമെന്റിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് അയാൾക്ക് വിശ്വാസമുണ്ട്.
‘ഉയർന്ന അപകട സാധ്യതയുള്ള ഫോർമാറ്റിൽ നിങ്ങൾക്ക് ബാറ്റ് ചെയ്യാനും സ്ഥിരതയാർന്ന സ്കോർ ചെയ്യാനും കഴിയുമെന്നത് അവിശ്വസനീയമാണ്’ വാട്‌സൺ പറഞ്ഞു. ടി20 ലോകകപ്പിൽ ജയവർധനെ 31 ഇന്നിംഗ്‌സുകളിൽ നിന്നാണ് 1,016 റൺസ് നേടിയത്. എന്നാൽ, കോഹ്‌ലി 23 ഇന്നിംഗ്‌സുകളിൽ നിന്നാണ് 1000 റൺസ് നേട്ടം കൈവരിച്ചത്.
Post Your Comments