ഹൈദരാബാദ് ; “കോണ്‍ഗ്രസ് ബുര്ഷ്വ ഭൂപ്രഭു പാര്‍ട്ടിയെന്നും കോണ്‍ഗ്രസമായി ഒരു സഖ്യം സാധ്യമല്ലെന്നും” സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 22 ആം പാർട്ടി കോൺഗ്രസിൽ പറഞ്ഞു. കോൺഗ്രസുമായി സഖ്യം ആകാം എന്ന നിലപാടിൽ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉറച്ച് നില്‍ക്കുന്നതിനിടെയാണ് കാരാട്ട് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
”തിരഞ്ഞെടുപ്പ് അടവ് നയവും രാഷ്ട്രീയ അടവുനയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ബിജെപിയെ നേരിടാന്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് അടവ് നയം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും അത് സ്വീകരിക്കുമെന്നും, കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെടുന്നത് പാര്‍ട്ടിയിലെ കുറച്ചുപേര്‍ മാത്രമാണെന്നും” കാരാട്ട് പറഞ്ഞു.
ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്നും ബിജെപിയെ തോൽപ്പിക്കുന്നതായിരിക്കണം പ്രധാനലക്ഷ്യമെന്നും” ഹൈദരാബാദിൽ 22-ാം പാർട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി പറഞ്ഞിരുന്നു.
Also read ;യെച്ചൂരിക്ക് തുടരാൻ ഉപാധിയുമായി കാരാട്ട് പക്ഷം
Post Your Comments