
ന്യൂഡല്‍ഹി: സിപിഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണ് എന്ന് സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം എന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
‘രാജ്യത്തെ ജനാധിപത്യ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിര്‍ണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ജനകീയ വിഷയങ്ങളല്ല ബിജെപി പ്രചാരണത്തില്‍ ഉയര്‍ത്തുന്നത്. മതവും വിശ്വാസവും മാത്രമാണ് അവര്‍ പറയുന്നത്’.
‘മത്സ്യസമ്പത്ത് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീന്‍ കഴിച്ചു എന്ന് പറഞ്ഞു തേജസ്വി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാന്‍ ആണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കേണ്ടത് അത്യാവശമാണ്’, സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
Post Your Comments