KeralaLatest News

ശ്രീ​ജി​ത്തിന്റെ കസ്റ്റഡി മരണം ; ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി റൂ​റ​ൽ എ​സ്പി

കൊ​ച്ചി: ശ്രീ​ജി​ത്തിന്റെ കസ്റ്റഡി മരണം. പോ​ലീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്. വാ​സു​ദേ​വ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ശ്രീ​ജി​ത്ത്. ആ​ളു​മാ​റി​യ​ല്ല ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ്രീ​ജി​ത്തി​നെ​തി​രേ​യാ​ണ് വാ​സു​ദേ​വ​ന്‍റെ മ​ക​ൻ ആ​ദ്യം മൊ​ഴി ന​ൽ​കി​യ​തെ​ന്നും മൊ​ഴി​മാ​റ്റി​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​ന്ന​ത സം​ഘം പ​രി​ശോ​ധി​ക്കു​മെ​ന്നും ജോ​ർ​ജ് പറഞ്ഞു.

വ​രാ​പ്പു​ഴ​യി​ൽ വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു വാ​സു​ദേ​വ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്ത് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർന്നതിന് പിന്നാലെ
അ​ക്ര​മി​സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള​ല്ലെ​ന്നു വാ​സു​ദേ​വ​ന്‍റെ മ​ക​ൻ ബി​നീ​ഷ് പറഞ്ഞിരുന്നു.

ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ആ​ളു​മാ​റി​യാ​ണ് ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റു ചെ​യ്തെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും എ​ത്ര​യും​വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ അറിയിച്ചു.

Also read ;പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button