KeralaLatest News

വരാപ്പുഴ കേസിൽ സിബിഐ അന്വേഷണം; നിർണായക തീരുമാനവുമായി കോടതി

കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു.അതേസമയം, നിയമപോരാട്ടം തുടരുമെന്ന് അഖില പറഞ്ഞു.

Read also:പിഴയടക്കാൻ ‘ഇ-ചലാൻ’ സംവിധാനം കൊണ്ട് വന്ന് മോട്ടോർ വാഹനവകുപ്പ്

പോലീസുകാർ പ്രതിയായ കേസിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് അഖില ആവശ്യപ്പെട്ടത്.ഗുരുതരമായ പിഴവുകൾ അന്വേഷണത്തിലുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറൽ എസ്പിയായിരുന്ന എ.വി ജോർജിനെ പ്രതി ചേർക്കണ്ടെന്ന പോലീസിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഹർജി ഹൈക്കോടതിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button