Latest NewsKeralaNews

പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ല. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഔദ്യോഗിക ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഉപയോഗിക്കാന്‍ പാടില്ല.

read also: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ അസഭ്യവര്‍ഷവുമായി പൊലീസുകാരന്‍

അതുപോലെ യൂണിറ്റിന്റെ പേരില്‍ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈല്‍ പേജുകളോ യൂണിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ പ്രസിദ്ധീകരിക്കാന്‍ പാടില്ല. സമൂഹ മാധ്യമങ്ങളുടെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കായി ഔദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ്‌വര്‍ക്കുകളോ ഉപയോഗിക്കാന്‍ പാടില്ല.

മാത്രമല്ല സ്വകാര്യ അക്കൗണ്ടുകളില്‍ കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, അന്വേഷണ സംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button