ന്യൂഡല്‍ഹി: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച സഹോദരിയോട് സഹോദരന്‍ ചെയ്തത് ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സഹോദരിയുടെ വിവാഹത്തില്‍ പ്രതിഷേധിച്ച് 18കാരന്‍ സഹോദരിയുടെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഡല്‍ഹി മീറ്റ് നഗറില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കഴിഞ്ഞ വര്‍ഷമായിരുന്നു സഹോദരിയുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു റൂഖിയ കാത്തൂണിന്റെയും മുഹമ്മദ് അത്തീഫിന്റെയും വിവാഹം. ഒരേ മതത്തിലെ മറ്റൊരു വിഭാഗത്തില്‍പ്പെട്ടയാളെയാണ് അക്രമിന്റെ സഹോദരി വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. എന്നാല്‍ സഹോദരനുമായി ബന്ധം തുടര്‍ന്നിരുന്നു.
സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അക്രമിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരെയും മീറ്റ് നഗറില്‍ കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്കാണ് അക്രമി വിളിച്ചുവരുത്തിയത്. ജ്യൂസ് കഴിക്കുന്നതിനിടെയാണ് ബാഗില്‍ കരുതിയ തോക്കെടുത്ത് അക്രം മുഹമ്മദ് അത്തീഫിനുനേരെ വെടിയുതിര്‍ത്തത്. അതിന് ശേഷം റുഖിയയെയും വെടിവെക്കാന്‍ ഒരുങ്ങിയെങ്കിലും അടുത്തിരുന്നവര്‍ തോക്ക് തട്ടിമാറ്റുകയായിരുന്നു. മുഹമ്മദ് അത്തീഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
Post Your Comments