KeralaLatest NewsNews

വയനാട് മക്കിമലയില്‍ ഭൂ മാഫിയ ഭൂമി തട്ടിയെടുത്തത് പട്ടയ ഉടമകളെ ഭീഷണിപ്പെടുത്തി : തെളിവുകൾ പുറത്ത്

കല്‍പ്പറ്റ: വയനാട് മക്കിമലയില്‍ ഭൂ മാഫിയ പട്ടയ ഉടമകളിൽ നിന്ന് ഭൂമി തട്ടിയെടുത്തത് കയ്യൂക്കിന്റെ ബലത്തില്‍. റവന്യൂ രേഖകളില്‍ തിരിമറി നടത്താന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പട്ടയെ പട്ടയം ഉടമകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചാണ് ഭൂ മാഫിയ സ്ഥലം കയ്യേറിയത്. കയ്യേറിയ സ്ഥലത്തിന് പോക്കു വരവ് ചെയ്തു കൊടുത്തും കരം വാങ്ങിയും തട്ടിപ്പിൽ റവന്യൂ ഉദ്യോഗസ്ഥരും പങ്കാളിയായി.

സ്വന്തം പേരിൽ ഭൂമിയും പട്ടയവും ഉണ്ടെന്ന് പോലും അറിയാത്തവരാണ് ചൂഷണത്തിന് ഇരയായ പട്ടയ ഉടമകളിൽ പലരും.അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button