KeralaLatest NewsNews

നിര്‍ണായക തീരുമാനം പിണറായി എടുക്കുമെന്നു കാനം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുമെന്നു സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ാം തീയതി എല്‍ഡിഎഫ് യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി പരമാര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍സിപിയുടെ അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രി തീരുമാനം എടുക്കും. എല്‍ഡിഎഫ് ഒരു കാര്യം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയാല്‍ ആരോടും ചോദിക്കാതെ അദ്ദേഹത്തിനു തീരുമാനം എടുക്കാം. മുന്നണി സംവിധാനത്തില്‍ മറ്റു പാര്‍ട്ടികളെക്കുറിച്ച് പരസ്യമായി പറയുന്ന പതിവ് സിപിഐയ്ക്കു ഇല്ല. തോമസ് ചാണ്ടി രാജി വയ്ക്കില്ലെന്നു ആരും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button