കണ്ണൂര്‍: ഷുഹൈബ് വധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്തിട്ടും അൽപ്പം പോലും പശ്ചാത്താപമില്ലാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഷുഹൈബിന്റെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
also read:ഷുഹൈബ് വധക്കേസ് : പ്രതികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്
ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നത് പകൽ പോലെ വ്യക്തമാണ്. കരുതിക്കൂട്ടി ദിവസങ്ങളോളം ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടത്തി നടപ്പിലാക്കിയ ആക്രമണമാണിത്. ഇതിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments