കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം നടത്താൻ എൻഐഎ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കത്തിയ കോച്ച് എൻഐഎ പരിശോധിച്ചു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അതേസമയം, കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ദൃക്‌സാക്ഷി മൊഴിയുടെ സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
എലത്തൂർ തീവെപ്പ് സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്‌സ്പ്രസ്സിൽ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലർച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്തെ കോച്ചിലാണ് പുലർച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഉടൻ അപായ സൈറൻ മുഴക്കി അധികൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്തമുണ്ടായത് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിന് തന്നെ എന്നതാണ് ദുരൂഹത വർധിക്കാൻ കാരണമായിരിക്കുന്നത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ അണച്ചത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.
Post Your Comments