കുവൈത്ത് : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. അബാസിയയിലുള്ള സ്കൂളില്‍ നിന്നും കുട്ടികളെ ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു സ്‌കൂൾ അധികൃതരുടെ നീക്കം. എന്നാൽ ഹസാവി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 9 , 10 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായി തീരുമാനിച്ചത്. കഴിഞ്ഞ മാസം 28 നു മാനേജ്‌മന്റ് പുറത്തിറക്കിയ സർക്കുലറിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായപ്പോൾ തോമസ് ചാണ്ടി തീരുമാനം പിൻവലിക്കുകയായിരുന്നു.
Read also: വിജിലൻസ് സെൽ എസ്.പി കുഴഞ്ഞുവീണ് മരിച്ചു
പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രക്ഷിതാക്കളോട് പോലും ആലോചിക്കാതെ വിദ്യാര്‍ത്ഥികളെ പുതിയ സ്കൂളിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്. എന്നാൽ വ്യത്തിഹീനമായ ചുറ്റുപാടും, പ്രവർത്തി ദിവസങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്ന ഹസാവി പ്രദേശത്ത് വിദ്യാർത്ഥികളെ മാറ്റാൻ ഒരുക്കമല്ലെന്ന നിലപാടില്‍ രക്ഷിതാക്കള്‍ ഉറച്ചു നിന്നതോടെ തോമസ് ചാണ്ടി തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments