Latest NewsArticleMenWomenLife StyleSpirituality

മെഡിറ്റേഷനിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടും എന്നു പറയുന്നതിനു പിന്നിലുളള കാര്യങ്ങള്‍

ശാരീരിക ആരോഗ്യം എന്നു കേള്‍ക്കുമ്പോള്‍ നല്ല ഭക്ഷണവും വ്യായാമവും എന്ന സങ്കല്പമാണ് മനസിലേക്ക് ആദ്യം വരിക. ഇവക്കെല്ലാം ശാരിരിക ആരോഗ്യം നിലനിര്‍ത്താന്‍ കഴിവുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ഇതിനൊക്കെ അപ്പുറത്തായി മറ്റൊരു കാര്യമുണ്ട്, മാനസിക ആരോഗ്യം. ആരോഗ്യമുളള മനസിനേ ആരോഗ്യമുളള ശരീരത്തെ നിലനിര്‍ത്താനാകൂ. മാനസികാരോഗ്യത്തിലൂടെ ശാരീരികമായ പല പ്രശ്‌നങ്ങളെയും ഒഴിവാക്കാനാവും. മെഡിറ്റേഷന്‍ അഥവാ ധ്യാനം മനസിനും ഒപ്പം ശരീരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ആലോചനകള്‍ക്കും അപ്പുറത്താണ്. മനസിനെ ഏകാഗ്രമാക്കുന്ന ധ്യാനം ശീലമാക്കുന്നതിലൂടെ നേടാനാകുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

മെഡിറ്റേഷന്‍ പ്രകൃതിദത്ത വേദനസംഹാരി– വര്‍ഷങ്ങളായി ഒരാളെ വിടാതെ പിടികൂടിയിട്ടുളള ശരീരിക വേദന മാറാനായി ധ്യാനം സഹായിക്കും. മനസിനുളള അപാരമായ കഴിവ് ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. വിട്ടുമാറാത്ത പനി, ചുമ എന്നിവ, മെഡിറ്റേഷന്‍ ശീലമാക്കുന്നതോടെ നിങ്ങളെ വിട്ടൊഴിയും.

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ വിട്ടൊഴിയുന്നു– വലിയൊരു ആരോഗ്യപ്രശ്‌നമാണ് ഉറക്കം ഇല്ലായ്മ. ധ്യാനത്തിലൂടെ ഉറക്കം ഇല്ലായ്മ ഒഴിവാക്കാനാവും. ഇന്ദ്രിയങ്ങളെ ക്രമപ്പെടുത്തി നല്ല ഉറക്കം നല്കുന്നതിനൊപ്പം പേടിസ്വപ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കത്തില്‍ ഞെട്ടി ഉണരുന്നതുള്‍പ്പെടെയുളള ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉളളവര്‍ ധ്യാനം ശീലമാക്കുന്നത് നല്ലതാണ്.

ചിന്തകളെ നിയന്ത്രിക്കുന്നു– ചിന്തകള്‍ കാടുകയറുന്നതാണ് പലരുടെയും പ്രശ്‌നം. എന്തുകാര്യം ചെയ്യാനിരുന്നാലും മറ്റെന്തെങ്കിലും ആലോചിച്ച് ഒടുവില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകളിലേക്കു ചെന്നെത്തുന്ന അവസ്ഥ ഉളളവര്‍ക്ക് വലിയൊരു അനുഗ്രഹമാണ് ധ്യാനം. ചിന്തകളെ നിയന്ത്രിക്കാനും മനസ് ഏകാഗ്രമാക്കാനും ധ്യാനം നല്ലതാണ്. അലഞ്ഞു തിരിയുന്ന മനസിനെ നിയന്ത്രിക്കുന്നതിലൂടെ മനസ് ആക്റ്റീവ് ആകുന്നു, ബുദ്ധി, ഷാര്‍പ്പാകുന്നു. ക്രിയേറ്റീവായ മനസിനും ഗണിതപരമായ കഴിവുകള്‍ക്കും മെഡിറ്റേഷന്‍ സഹായകമാണ്. കുട്ടികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത ഉണ്ടാകാന്‍ ധ്യാനം ശീലിപ്പിക്കാവുന്നതാണ്.

ആരോഗ്യമുളള ശരീരം– മനസിന്റെ വേദനകളും ആധികളും മാറുന്നതോടെ ശരീരത്തിനും ആരോഗ്യം ലഭിക്കുന്നു. ധ്യാനം ശരീരത്തിലെ ആന്റി ബോഡികളെ കൂട്ടുന്നതിലൂടെ പ്രതിരാധശേഷികൂടുന്നു.

ആകാംഷരോഗത്തെ മാറ്റുന്നു- ആങ്ക്സൈറ്റിയില്‍ നിന്നും ബ്രെയിനെ മോചിപ്പിക്കുന്നതോടെ, വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുളള ഭയത്തില്‍നിന്നും മനസിനെയും ശരീരത്തെയും രക്ഷിക്കുന്നു. ആകാംക്ഷ അമിതമായാല്‍ ശരീരത്തിലുണ്ടാകുന്ന ദോഷകാരമായ ഹോര്‍മോണുകള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ആകാംക്ഷാരോഗം അനുഭവിക്കുന്നവര്‍ നേരിടുന്ന മാനസിക അവസ്ഥ വളരെ അസ്വസ്ഥജനകമാണ്.

മാനസിക അടിമത്തം മാറുന്നു- ഏതൊരു വസ്തുവിനോടുമുളള ആമിതമായ വിധേയത്വം ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക. മയക്കുമരുന്നിനോടുളള അടിമത്തം മാറ്റാന്‍ വരെ ധ്യാനം സഹായിക്കുന്നു. കൂട്ടികള്‍ക്ക് വീഡിയോഗെയിമുകളോടുളള ഭ്രമം മാറ്റാന്‍ ധ്യാനം സഹായകമാണ്. ഒബ്‌സഷന്‍ ഫ്രീ മൈന്‍ഡ് ധ്യാനത്തിലൂടെ ലഭിക്കുന്നു. നിങ്ങളുടെ മനസിന്റെ നിയന്ത്രണം നിങ്ങള്‍ക്കു മാത്രം ആയിരിക്കാന്‍ ധ്യാനം നല്ലൊരു മാര്‍ഗ്ഗമാണ്.

വ്യായാമം ഫലവത്താകുന്നു– വ്യായാമത്തിലൂടെ ശരീരത്തിന് പൂര്‍ണ്ണമായ ഗുണം ലഭിക്കണമെങ്കില്‍ മനസ് ശാന്തമായിരിക്കണം. ശരീരം സന്താഷപ്രദവും റിലാക്‌സ്ഡ് മൂഡിലും ആകാനായി മെഡിറ്റേഷന്‍ സഹായകമാണ്. വ്യായാമം ചെയ്യാന്‍ മടികാട്ടുന്നവര്‍ മെഡിറ്റേഷന്‍ ശീലിക്കുന്നത് മടി മാറ്റി എടുക്കാന്‍ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button