Latest NewsNewsIndia

നരേന്ദ്രമോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേയ്ക്ക്: കന്യാകുമാരി അതീവ സുരക്ഷാ വലയത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. രണ്ട് ദിവസം വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂണ്‍ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയില്‍ ആയിരിക്കും.

Read Also: കനത്ത മഴയില്‍ തെക്കന്‍ കേരളത്തിലും ദുരിതം,വെളളക്കെട്ട്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷാ വലയത്തിലാണ്. ധ്യാനമിരിക്കാന്‍ മോദി 30ന് പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും. ഇതിന് മുന്‍പ് 2019 ല്‍ കേദാര്‍നാഥില്‍ ധ്യാനമിരുന്നിരുന്നു.

 

മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ഡല്‍ഹിയിലേക്ക് പോയേക്കും. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button